ചേലേരിമുക്ക്: കണ്ണാടിപ്പറമ്പ് മാലോട്ട് പതിനൊന്നുവയസുകാരിയെ കാണാനില്ലെന്ന് പോലീസിൽ പരാതി. മാലോട്ട് റോഡിൽ ബാങ്കിന് സമീപത്തെ ത്വയിബിന്റെ മകൾ ഫെഹിമിത(11)യെയാണ് ഇന്ന് രാവിലെ 8.15 മുതൽ കാണാതായത്. ത്വയിബ് ഗൾഫിലാണ്. രാവിലെ വീട്ടിൽ ഉണ്ടായിരുന്ന മകൾ മുറ്റത്ത് നിൽക്കുന്നത് ഉമ്മ സജ്ന കണ്ടിരുന്നു.
പിന്നീട് കാണാതാവുകയായിരുന്നു. പരാതി ലഭിച്ചയുടൻ മയ്യിൽ പോലീസ് സ്ഥലത്തെത്തി.സമീപത്തെ ബാങ്കിന്റെയും മറ്റും സിസിടിവി കാമറകൾ പരിശോധിച്ചു . സമീപത്തെ മുഴുവൻ വീടുകളിലും നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുകയാണ്.