ആലുവ: തമിഴ്നാട്ടിൽ നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെ തേടി അന്വേഷണസംഘം ആലുവയിലെത്തി. തമിഴ്നാട് തിരുമലാപുരം സ്വദേശിനിയായ പതിനാറുകാരിയെ തേടിയാണ് തമിഴ്നാട് പോലീസ് ആലുവയിലെത്തിയത്.
പെൺകുട്ടിയുടെ അമ്മ മലയാറ്റൂർ നീലീശ്വരം സ്വദേശിനിയാണ്. കാണാതാകുന്നതിനു ഏതാനും ദിവസം കുട്ടി നീലിശ്വരത്ത് വന്നിരുന്നു. ഇവിടെ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡുകളിലോ വന്നിട്ടുണ്ടോയെന്ന് അറിയാനാണ് പോലീസ് ആലുവയിൽ എത്തിയത്.
ട്യൂഷനു പോയ കുട്ടിയെ തിരുമലാപുരത്തു നിന്ന് മേയ് 20ന് വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയും കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയുമായിരുന്നു.
കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വിപുലമാക്കിയത്. പനവടലിഛത്രം എസ്ഐ എസ്. ജയകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ടി. ധനശേഖരന്, എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. കറുത്തു മെലിഞ്ഞ് നീണ്ട മുഖമുള്ള പെൺകുട്ടിയുടെ നെറ്റിയില്‍ മുറിപ്പാടുണ്ട്. പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണം. ഫോൺ: 9498160870, 9498131882, 9498195193.