തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നു കാണാതായ വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി. ഒന്‍പതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പന്‍വേലില്‍ കണ്ടെത്തിയത്.
സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് പോലീസ് അറയിച്ചു.
സ്കൂളിലേക്കു പോയ കുട്ടികള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു.
ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ ട്രെയിനില്‍ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു.
മുംബൈയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തില്‍ ഇവരെ തടഞ്ഞുവച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് വ്യക്തമാവുകയായിരുന്നു. കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.