തലയോലപ്പറന്പ്: എൽപി സ്കൂൾ അധ്യാപികയെ കാണാതായ സംഭവത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. തലയോലപ്പറന്പ് മിടായികുന്നം ലതികാസദനത്തിൽ ലതിമോന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ മാതാവുമായ ഡസിമോൾ (40) നെയാണ് കാണാതായത്. കഴിഞ്ഞ 17നു രാവിലെ ഒന്പതിന് സ്കൂളിലേക്കു പോകുക യാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ അധ്യാപികയെ പിന്നീട് കാണാതാവുകയായിരുന്നു.
വൈകുന്നേരമായിട്ടും മടങ്ങിയെത്താതായതോടെ വീട്ടുകാർ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭർത്താവ് തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി യെങ്കിലും ആറു ദിവസമായിട്ടും ഇവരെ കണ്ടെത്താ നായില്ല. ഇവർ പതിവായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ് വീട്ടിൽ വച്ചിട്ടാണ് പോയത്. പരാതിയുടെ അടിസ്ഥാ നത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് തലയോലപ്പറന്പ് എസ്ഐ വി.എസ്. സുധീഷ്കുമാർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു പലരേയും ചോദ്യംചെയ്യുന്നുണ്ടെ ങ്കിലും ഡസിമോളെ കണ്ടെത്താനാവാത്തതു ദുരൂഹത വർധിപ്പിച്ചി രിക്കുകയാണ്. താനറിയാതെ സാന്പത്തിക ഇടപാടുകൾ നടത്തിയതിന്റെ പേരിൽ കടബാധ്യത വരുത്തിവച്ചിട്ടുണ്ടെന്നും പണം മടക്കിനൽകാനില്ലാതെ വന്നതാണോ കാണാതായതിനു പിന്നിലെന്നു സംശയിക്കുന്നതായും ഭർത്താവ് പറഞ്ഞു.