കടുത്തുരുത്തി: പളനിയിൽ തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ യുവാവിനെ കാണാതായതായി പരാതി. ആയാംകുടി താഴത്തു ഇഞ്ചിപ്പറന്പ് വീട്ടിൽ ടി.പി. ജയൻ (42) നെയാണ് കാണാതായത്. ജയന്റ അമ്മ ലളതിയാണ് മകനെ കാണാതായതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ആയാംകുടി സ്വദേശിയായ ശശിയാണ് താനുൾപെടെയുള്ള ആളുകളെ സംഘടിപ്പിച്ചു ടൂറിസ്റ്റ് ബസിൽ പളിനിയിൽ കൊണ്ടു പോയതെന്നും മെയ് ഒന്പതിന് പളനിയിൽ വച്ചു ശശിയുടെ ബന്ധു ബസിലിരിക്കുകയായിരുന്ന ജയനുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിച്ചു ജയനെ ബസിൽ നിന്നും ഇറക്കി വിട്ടുവെന്നുമാണ് പരാതിയിലുള്ളത്.
പിന്നീട് ജയനെ കണ്ടെത്താനായില്ല. ജയനെ കൂടാതെ തീർത്ഥാടകസംഘം 11 ന് നാട്ടിൽ തിരിച്ചെത്തി. ജയനെ കണ്ടെത്താനുള്ള ഏല്ലാ സഹായവും ചെയ്യാമെന്ന് ശശി ഏറ്റിരുന്നെങ്കിലും ഒന്നും ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു.