കൂത്തുപറമ്പ്: പൂച്ചയെ കാണാനില്ല. പോലീസ് അന്വേഷണം തുടങ്ങി. കിണവക്കൽ മെട്ടയിലെ ബിന്ദു സുനിലിന്റെ 25000 രൂപ വിലയുള്ള പേർഷ്യൻ പൂച്ചയെയാണ് മൂന്നാം തീയതി മുതൽ കാണാതായത്.രണ്ടു വർഷമായി ഇവർ വളർത്തുന്നതായിരുന്നു ഇതിനെ.
അടുത്ത വീടുകളിലൊക്കെ പോകുമായിരുന്നുവെങ്കിലും വൈകുന്നേരത്തോടെ തിരിച്ചെത്തുമായിരുന്നു.കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.