തൃശൂർ: കാണാതാവുന്ന പെണ്‍കുട്ടികളെ കണ്ടെത്താൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി ഡിഐജി സുരേന്ദ്രൻ പറഞ്ഞു. ചതിക്കുഴികളിൽപെട്ടാണ് പല പെണ്‍കുട്ടികളും നാടുവിടുന്നത്. 25നും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവതികളും കാണാതാവുന്നതു നിത്യസംഭവമായി മാറിയിരിക്കയാണ്.
ഇത്തരം സന്ദർഭങ്ങളിൽ ഇവരെ എത്രയും വേഗം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കാണ് പോലീസ് ശ്രദ്ധകൊടുത്തിരിക്കുന്നത്. എല്ലാ മാസവും ജില്ലാതല സംഘങ്ങൾ നടപടികൾ വിലയിരുത്തും. കുതിരാനിൽ മണ്ണിടിഞ്ഞുവെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേ നിയമ നടപടിയെടുക്കും. ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരികയാണെന്നും ഡിഐജി പറഞ്ഞു.