കൊട്ടിയം: കാണാതായ വിദ്യാർഥിനികളും വിവാഹിതരുമായ യുവതികളെ പോലീസ് ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു.
ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷമാണ് പോലീസ് സംഘം ബംഗളൂരുരിലേക്ക് തിങ്കളാഴ്ച പുറപ്പെട്ടത്.
ഇവരെ കാണാതായ ശേഷം അമ്പതിലധികം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
കാണാതായ 23-ന് രാവിലെ 11 ഓടെ പരവൂർ, കാപ്പിൽ ഭാഗത്ത് ഇവരുടെ ഫോൺ ടവർ ലൊക്കേഷൻ കാണിച്ചിരുന്നു.
പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഇവരെക്കുറിച്ച കാര്യമായ വിവരമൊന്നും ലഭിച്ചതുമില്ല.
എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ ഫോൺ പ്രവർത്തിക്കുകയും ടവർ ലൊക്കേഷൻ വ്യക്തമാവുകയും ചെയ്തത് പോലീസിന് ആശ്വാസമായി.
ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പോലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ഇരുവരും മേഡലിംഗ് രംഗത്ത് സജീവമാണെന്നും ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ പോയതെന്നും കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റെൻ പറഞ്ഞു.
കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനികളാണ് കാണാതായ യുവതികൾ.
ഉമയനല്ലൂർ വാഴപ്പള്ളി സ്കൂളിന് സമീപം താമസിക്കുന്ന 18 കാരിയായ യുവതി മിശ്രവിവാഹിത കുടിയാണ്. കൂട്ടുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21 കാരിയും വിവാഹിതയാണ്.