കൊച്ചി: ഷാഫി മുഖ്യപ്രതിയായ ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് പുറത്തുവന്നതിനു പിന്നാലെ എറണാകുളം ജില്ലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസുകളിൽ പുനരന്വേഷണത്തിനൊരുങ്ങി പോലീസ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ നിന്ന് കാണാതായ 14 കേസുകളാണ് പ്രത്യേക സംഘം പുനരന്വേഷിക്കുന്നത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രത്യേക സംഘങ്ങളായി തിരിഞ്ഞാകും പോലീസ് അന്വേഷണം നടത്തുക. തിരോധാന കേസുകൾക്ക് ഏതെങ്കിലും തരത്തിൽ നരബലിയുമായി ബന്ധമുണ്ടോ എന്നാകും മുഖ്യമായി പരിശോധിക്കുന്നത്.