ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷണം നടത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടുന്നു. പ്രസംഗത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുകയും ചെയ്തു.
നേരത്തേ, തൃണമൂൽ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികൾ മോദിയുടെ പ്രസംഗത്തിലെ തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി തെര. കമ്മീഷനെ സമീപിച്ചിരുന്നു. ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആർഡിഒ മേധാവി ആയിരുന്നെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരാതിയിൽ പറയുന്നു.