കൊച്ചി: മരട് ലെ മെറിഡിയനില്‍ നടന്ന പത്താമത് മണപ്പുറം മിസ് ക്വീന്‍ കേരള മത്സരത്തില്‍ സെറീന ആന്‍ ജോണ്സന് മിസ് ക്വീന്‍ കേരള 2022 കിരീടം സ്വന്തമാക്കി.
ഗൗരി നായര്‍ ഫസ്റ്റ് റണ്ണറപ്പും, സി.എസ്. ധനശ്രീ സെക്കന്‍ഡ് റണ്ണറപ്പുമായി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ വിജയികളെ കിരീടം അണിയിച്ചു.
പെഗാസസ് ചെയര്മാന് അജിത്ര വി. പെഗാസസ്, പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെബിത അജിത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നടിയും മോഡലുമായ അര്‍ച്ചന രവി, മോഡലായ നികിത തോമസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്കര്‍, നടന് ഷിജു റഷീദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.