ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം രണ്ടാം ദിനത്തിലേക്കു കടന്നു. ചമോലി ജില്ലയിലെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മനാ ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
47 പേരെ രക്ഷപ്പെടുത്തിയെന്നു സൈന്യം അറിയിച്ചു. എട്ടുപേരെ കണ്ടെത്താനുണ്ടെന്നും അധികൃതർ പറഞ്ഞു. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയവരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.