2022ലെ മിസ്റ്റര്‍ തമിഴ്നാട് വിജയി അരവിന്ദ് ശേഖര്‍(30) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തമിഴ് നടി ശ്രുതി ഷണ്മുഖപ്രിയയുടെ ഭര്‍ത്താവാണ് അരവിന്ദ്. വര്‍ഷങ്ങളായി ഡേറ്റിംഗിലായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം മേയിലാണു വിവാഹിതരായത്.
പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓണ്‍ലൈനില്‍ നടത്തിയിരുന്ന ക്ലാസുകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു.
പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.
ആരോഗ്യകാര്യത്തില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയിരുന്ന അരവിന്ദിന്റെ അകാലത്തിലുള്ള നിര്യാണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.