സിഡ്നി: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി സ്വന്തമാക്കിയശേഷം അതിന്റെ മുകളിൽ കാൽവച്ചുള്ള ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ ചിത്രം ഇന്ത്യ വൈകാരികമായാണ് ഏറ്റെടുത്തത്.
ഫൈനലിൽ ഇന്ത്യയെ കീഴടക്കിയായിരുന്നു ഓസീസിന്റെ ലോകകപ്പ് ട്രോഫി നേട്ടം. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്ന തരത്തിലാണ് ഇന്ത്യയിൽ സംഭവം വിവാദമായത്. ഇക്കാര്യത്തിൽ ഇതാദ്യമായി പ്രതികരണവുമായി മിച്ചൽ മാർഷ് എത്തി.
‘ലോകകപ്പ് ട്രോഫിയോടുള്ള അനാദരവ് മൂലമല്ല അത്തരത്തിൽ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വിധേയമായെന്നു കേട്ടു, അതും എന്റെ ശ്രദ്ധയിൽ പെട്ടില്ല’- മിച്ചൽ മാർഷ് പറഞ്ഞു.