കോഴിക്കോട്: മിത്ത് വിവാദത്തില്‍നിന്ന് തല്കാലം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് സിപിഎമ്മിനെയും സ്പീക്കര്‍ എ.എന്‍. ഷംസീറിനെയും വീണ്ടും ചൊറിഞ്ഞ് ബിജെപി.
വിവാദം നിയമസഭയ്ക്കകത്ത് ഉന്നയിക്കില്ലെന്ന് കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കെയാണ് ബിജെപി വിഷയം സജീവമാക്കുന്നത്.
ഷംസീറിന്റെ തലശേരി മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി പുതിയ ആക്ഷേപം ഉയർത്തുന്നത്.
കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ 64 ലക്ഷം നൽകാൻ ഭരണാനുമതി ലഭിച്ചെന്ന് ഷംസീർതന്നെയാണ് ഫേസ്ബുക്കിൽ അറിയിച്ചത്.
‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ ?’ എന്നു പരിഹസിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന് രംഗത്തെത്തി.
ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം?’ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ഇസ് ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും.
സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിലുണ്ട്. കുളം കലക്കുന്ന സമീപനവും അവസരവാദനാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രവര്‍ത്തകരും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്.