ആറന്മുള: പുത്തന്‍ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയ മിത്രയെ കണ്ട് മന്ത്രി വീണാ ജോര്‍ജ് പുഞ്ചിരിച്ചു.
2018ലെ പ്രളയത്തില്‍നിന്ന് എട്ടു ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ചു കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു.
അമ്മയുടെ കൈപിടിച്ച് ഇന്നലെ അക്ഷരങ്ങളുടെ ലോകത്തേക്കു സ്കൂള്‍ പടവുകള്‍ കയറി മിത്ര എത്തിയപ്പോഴും വീണാ ജോര്‍ജ് കൈ നൽകി.
മിത്രയെ സ്നേഹപൂർവം ചേർത്തു നിർത്തിയ മന്ത്രി സുരക്ഷയുടെ ആദ്യപാഠമായി മാസ്ക് കൃത്യമായി ധരിപ്പിച്ചു.
ആറന്മുള സ്വദേശികളായ സുരേന്ദ്രന്റെയും രഞ്ജിനിയുടെയും മകളാണ് മിത്ര. മിത്രയെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് പ്രളയം വന്നത്.
ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മത്സ്യബന്ധന ബോട്ടിൽ കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ ചേർത്തുപിടിച്ചതു വീണാ ജോർജായിരുന്നു.