അഭിനേതാവ്, അവതാരകന് എന്നീ നിലകളില്‍ മലയാളികളുടെ പ്രിയതാരമാണ് മിഥുന് രമേശ്. റേഡിയോ ജോക്കിയായും താരം പ്രവര്‍ത്തിക്കുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം.
മുഖത്തിന്റെ ഒരു വശം കോടല്‍ സംഭവിക്കുകയായിരുന്നു. കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്. താന്‍ ഇതേ അസുഖം വന്ന ഒത്തിരി പേരോട് സംസാരിച്ചിരുന്നുവെന്നും ഓരോസമയമാണ് ഈ രോഗമുക്തിക്ക് ഓരോരുത്തര്ക്കുമെന്നും സ്ട്രോക്ക് പോലെയാണ് ഇതിന്റെ ലക്ഷണമെന്നും മിഥുന് പറയുന്നു.
എന്നാല്‍ ആശുപത്രിയില്‍ പോയാലേ ഇത് സ്ട്രോക്കാണോ അല്ലയോ എന്നറിയാന്‍ കഴിയുകയുള്ളൂ.
അസുഖം വന്നപ്പോള്‍ കൂടെയുണ്ടായിരുന്നത് ഭാര്യയാണ്, അവള് സോഷ്യല്‍മീഡിയയില്‍ കാണുന്നത് പോലെയല്ലെന്നും തന്റെ ഫിസിയോ തെറാപ്പി മുഴുവന്‍ ചെയ്തത് അവളാണെന്നും മിഥുന് പറയുന്നു.
ഒരു ആപത്ത് വരുമ്പോഴാണ് ആരൊക്കെ കൂടെയുണ്ടാവുമെന്ന് അറിയുക. ബന്ധുക്കളും കൂട്ടുകാരുമൊന്നും അടുത്ത് നില്ക്കാനുണ്ടാവില്ലെന്നും ഭാര്യയ്ക്ക് ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും മാത്രമേ അപ്പോള്‍ ഉണ്ടാവുകയുള്ളൂവെന്നും മിഥുന് പറഞ്ഞു.
പക്ഷേ തന്നെ ഒത്തിരി പേര് സ്നേഹിക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി എന്നും മിഥുന് പറയുന്നു.
അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് പ്രസാദവുമായി ചിലര്‍ വന്നു. ചിലര്‍ വിളിച്ച് നക്ഷത്രമൊക്കെ ചോദിച്ച് വഴിപാടുകള്‍ ചെയ്തുവെന്നും സിനിമയിലുള്ളവരും തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും മിഥുന് പറഞ്ഞു.