കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയും ഹർത്താൽ ദിനത്തിലും മിഠായിത്തെരുവിൽ കടകൾക്ക് നേരെ അക്രമം നടത്തിയവരുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
മുഖം മറച്ച് അക്രമം നടത്തിയവരുൾപ്പെടെ ഇനിയും പിടികിട്ടാനുള്ള പ്രതികളുടെ ഫോട്ടോകളാണ് കോഴിക്കോട് സിറ്റി പോലീസ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കസബ എസ്ഐയെയോ സൈബർ സെല്ലിനെയോ വിവരമറിയിക്കണം.