സ്വന്തംലേഖകന്‍
കോഴിക്കോട്: മിഠായിത്തെരുവിലെ മോഡേണ്‍ ടെക്സ്റ്റൈല്‍സ് തീപിടിത്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കേസ് അന്വേഷണം അവസാനിപ്പിക്കാനാവാതെ പോലീസ്. അസ്വാഭാവികതയില്ലെന്നു പോലീസ് കണ്ടെത്തിയെങ്കിലും ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കുന്ന ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതാണ് പൊല്ലാപ്പായത്. തീപിടിത്തത്തിനു പിന്നില്‍ സംശയാസ്പദമായ ഒന്നും തന്നെ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. ഇതോടെ അന്വേഷണവും അവസാനിപ്പിച്ചു. എങ്കിലും പരിശോധനാഫലം ലഭിക്കുന്നതു വരെ കേസ് അന്വേഷണഘട്ടത്തില്‍ തന്നെയായിരിക്കുമെന്നാണ് പോലീസ് പറയുന്നത്.
കടയുടെ താഴെ നിലയില്‍ നിന്നും കത്തിച്ച ചന്ദനത്തിരി മുകളിലേക്കു കൊണ്ടുപോവുമ്പോള്‍ തീപ്പൊരി വീഴുകയും അതുപിന്നീട് കത്തിപടരുകയുമായിരുന്നുവെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. പുറത്തു നിന്നുള്ള എന്തെങ്കിലും കാരണമാണോ തീപിടിത്തത്തിലേക്ക് നയിച്ചതെന്ന സംശയമായിരുന്നു ആദ്യം പോലീസ് അന്വേഷിച്ചത്.
എന്നാല്‍ തുടക്കംമുതല്‍ തന്നെ ഇക്കാര്യം അന്വേഷണസംഘം തള്ളി. തീപിടിത്തം സംബന്ധിച്ചു അവ്യക്തത നീക്കാന്‍ അന്വേഷണസംഘം സിഡാക്കിന്റെ (സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്) സഹായം തേടിയിരുന്നു. കടയ്ക്കുള്ളിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് പരിശോധിക്കുന്നതിനായിരുന്നു സിഡാക്കിന്റെ സഹായം തേടിയത്.
എന്നാല്‍ ഹാര്‍ഡ് ഡിസ്ക് 90 ശതമാനവും കത്തിനശിച്ചതിനാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കത്തിയ ഹാര്‍ഡ് ഡിസ്ക് കോഴിക്കോട് ഫോറന്‍സിക് ലാബിലും എറണാകുളത്തെ രണ്ടു സ്വകാര്യ ലാബിലും പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല.
അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നില്ല. സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ മാത്രമായിരുന്നു ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമിച്ചത്. അതിനിടെയാണ് ഫോറന്‍സിക് വിദഗ്ധര്‍ തീപിടിത്തം സംബന്ധിച്ച വ്യക്തമായ വിവരം അന്വേഷണസംഘത്തെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22 നാണു രാധാതിയറ്ററിനു സമീപത്തെ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റെയില്‍സില്‍ തീപിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടം പൂര്‍ണമായി കത്തിനശിക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.