വിവാഹശേഷം ആറ് മണിക്ക് ശേഷമേ എഴുന്നേല്‍ക്കാറുള്ളു. ലോക്ഡൗണില്‍ സിനിമയോ തിരക്കുകളോ ഒന്നുമില്ലാത്ത സമയത്താണല്ലോ വിവാഹം നടക്കുന്നത്. വീട്ടില്‍ ഇരിക്കാന്‍ ഒത്തിരി സമയം കിട്ടി. അല്ലെങ്കില്‍ പെട്ടെന്ന് ഷൂട്ടിംഗിന് വേണ്ടിയൊക്കെ ഓടി പോകേണ്ടി വരും.
പക്ഷേ ഇത് ശരിക്കും നല്ല ഗുണമാണ് ചെയ്തത്. വിവാഹത്തിന് മുന്‍പു ഞാന്‍ വളരെ താമസിച്ച് ഉറങ്ങുന്ന ആളായിരുന്നു. രാത്രി വൈകി ഉറങ്ങി രാവിലെ എഴുന്നേല്ക്കാന് മടിയായിരുന്നു . പക്ഷേ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും നേരത്തെ ഉറങ്ങുന്നവരാണ്. -മിയ