പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിൽ ദീപ്തി സതി നായികയാകുന്നു. പൃഥിയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപ്തി അവതരിപ്പിക്കുന്നത്. മിയയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.
ആഡംബര വാഹനങ്ങളോട് ഭ്രമമുള്ള ഒരു സൂപ്പർസ്റ്റാറിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ഒരു മോട്ടർവെഹിക്കിൾ ഇൻസ്പെക്ടറായാണ് ചിത്രത്തിൽ സുരാജ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ കഥാപാത്രത്തെ മിയയും അവതരിപ്പിക്കുന്നു.
സച്ചിയുടേതാണ് തിരക്കഥ. ലാലു അലക്സും മേജർ രവിയും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.