ജൂഹി ചൗളയെ താൻ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഈ കാര്യം ജൂഹിയുടെ അച്ഛനോട് പറയുകയും ചെയ്തു. എന്നാൽ അന്ന് അദ്ദേഹം തന്റെ ആഗ്രഹത്തിന് നേരെ പച്ചക്കൊടി വീശിയില്ല. ഇതു പറയുന്നത് നടൻ സൽമാൻ ഖാൻ ആണ്.
ജൂഹിയും ഒത്ത് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ ജൂഹി അതിന് തയ്യാറായിരുന്നില്ല. ജൂഹി ചൗള തന്റെ മനം കവർന്ന സുന്ദരിയാണെന്ന് ഒരു ചാറ്റ് ഷോയ്ക്കിടെയാണ് സൽമാൻ പറഞ്ഞത്. തുടർന്നാണ് ജൂഹിയും ഒത്ത് അഭിനയിക്കാൻ കഴിയാത്തതിന്റെ കാര്യവും അദ്ദേഹം വെളിപ്പെടുത്തിയത്.