എന്റെ ഭര്‍ത്താവിന്റെ ശരിക്കും പേര് അശ്വിന് ഫിലിപ്പ് എന്നാണ്. വീട്ടുകാര്‍ അശ്വിന് എന്ന പേരിട്ടത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പകരം ഫിലിപ്പെന്നു വിളിക്കാനാണ് ഇഷ്ടം. ഈ രണ്ടുപേരിന്റെയും ആദ്യത്തെ അക്ഷരം കൂട്ടിച്ചേര്‍ത്ത് അപ്പു എന്നാണ് അദ്ദേഹത്തെ വീട്ടില്‍ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതില്‍ പുള്ളിക്ക് എതിര്‍പ്പില്ല.
അതുപോലെ അദ്ദേഹം എനിക്കൊരു ചെല്ലപ്പേരിട്ടിട്ടുണ്ട്. എന്നെ വാവേ എന്നാണ് ഭര്‍ത്താവ് സ്നേഹത്തോടെ വിളിക്കുന്നത്. ആ വിളി എനിക്ക് ഇഷ്ടമാണ്. മുന്‍പ് വീട്ടില്‍ മമ്മി വാവേ എന്ന് വിളിച്ചിരുന്നത് എന്നെയാണ്.
ചേച്ചിക്ക് മൂന്ന് കുട്ടികള്‍ ജനിച്ചതോടെ ആ വിളി തീര്‍ന്നു. ഇപ്പോള്‍ മകന് ലൂക്കയും കൂടെ വന്നതോടെ മമ്മി എന്നെ അങ്ങനെ വിളിക്കാറില്ല. ആ സ്ഥാനം നമുക്ക് പോയി. അതേസമയം ഭര്‍ത്താവ് അങ്ങനെ വിളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. -മിയ ജോർജ്