പാവാടയിൽ പൃഥ്വിരാജിന്റെ തലയിൽ മീൻ ചട്ടി അടിച്ച് പൊട്ടിക്കുന്ന സീനുണ്ട്. ആ ചട്ടിയിൽ യഥാർഥത്തിൽ മീൻകറിയുണ്ടായിരുന്നു. നല്ല മത്തിക്കറിയായിരുന്നുവെന്ന് തോന്നുന്നു.
നല്ല മണം വരുന്നുണ്ടായിരുന്നു. ഒറ്റ ടേക്കിൽ എടുത്ത സീൻ ആയിരുന്നു അത്. തലയിൽ ചട്ടി ഉടയ്ക്കുന്നതിന് ഭയക്കേണ്ട ധൈര്യമായി ചെയ്തോളൂവെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ധൈര്യമായത്.
ആദ്യമേ സംവിധായകൻ പറഞ്ഞിരുന്നു. റീ ഷൂട്ട് ചെയ്യാൻ മത്തിക്കറിയോ, വസ്ത്രങ്ങളോ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ഒറ്റ ടേക്കിൽ ഓക്കെയാക്കണമെന്ന്.
എല്ലാവരും ഈ സീൻ എടുക്കും മുമ്പ് ഇതേ ക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരുന്നതിനാൽ ഒറ്റ ടേക്കിൽ ഓക്കെയാക്കാൻ സാധിച്ചു. -മിയ ജോർജ്