സോഷ്യൽ മീഡിയയിലേക്ക് എന്നെ ഒരുപാട് കൊണ്ടുവരണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്റെ അക്കൗണ്ട് ചെക്ക് ചെയ്യാറുണ്ട്.
മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാറുണ്ട്. പക്ഷെ ഞാൻ എന്റെ സാന്നിധ്യം അറിയിക്കുന്നില്ല എന്നതേ ഉള്ളു. എന്നാലും ഇടക്കൊക്കെ ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്യാറുണ്ട്.
എനിക്കൊപ്പം ഉള്ളവരൊക്കെ സ്റ്റോറി ഇടുകയും സ്റ്റാറ്റസ് ഇടുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ഞാൻ അതൊന്നും ചെയ്യാറില്ല. പലരുടെയും സ്റ്റാറ്റസുകൾ ഞാൻ കാണാറുമില്ല.
എനിക്ക് അതിനോട് വലിയ താൽപര്യം തോന്നിയിട്ടില്ല. അപ്പപ്പോ പോസ്റ്റ് ചെയ്യുക എന്നൊരു സ്വഭാവം എനിക്കില്ല. എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് നീ നിന്നെ മാർക്കറ്റ് ചെയ്യുന്നില്ല, നമ്മൾ വേണം അത് ചെയ്യാൻ, മറ്റുള്ളവരെ കാണിച്ചു കൊടുക്കണം എന്നൊക്കെ.
പക്ഷെ ഞാനായിട്ട് തന്നെ കൊട്ടിഘോഷിക്കുന്നത് എന്റെ ശീലത്തിലേക്ക് വരുത്താൻ എനിക്ക് പറ്റുന്നില്ല. എന്നെ കുറെ പേർ ഉപദേശിച്ചിട്ടുണ്ട്.
നാളെ മുതൽ ഞാൻ നന്നാവാം എന്നൊക്കെ പറയുന്നതുപോലെ ഞാൻ അങ്ങനെ ചെയ്യമെന്നൊക്കെ വിചാരിച്ചിട്ടുണ്ട്. പക്ഷെ എന്റെ ആക്ഷനിലേക്ക് അത് എനിക്ക് കൊണ്ടുവരാൻ പറ്റുന്നില്ല. -മിയ ജോർജ്