ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി മിയ ഖലീഫയും. “എന്ത് തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്..? ഡൽഹിക്ക് ചുറ്റും ഇന്റർനെറ്റ് വിച്ഛേദിച്ചു’- മിയ ട്വിറ്ററിൽ കുറിച്ചു.
കർഷക സമരത്തിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ കർഷക സമരത്തിന് അന്താരാഷ്ട്ര സമൂഹത്തിൽ തന്നെ പിന്തുണയേറുകയാണ്.
പോപ് ഗായിക റിഹാന, അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് എന്നിവർ സമരത്തിന് പിന്തുണയുമായി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.