അമേരിക്കയിലെ നീലച്ചിത്ര നടി മിയ മൽക്കോവയുടെ സമയം തെളിഞ്ഞെന്നു തോന്നുന്നു. പ്രമുഖ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ സംവിധാനം ചെയ്ത ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് മിയയുടെ സമയം തെളിഞ്ഞത്.
ഇന്റർനെറ്റിൽ കഴിഞ്ഞ ദിവസം റിലീസായ ചിത്രം കാണാൻ വൻ തിരക്കായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പടം കാണാൻ ഇന്റർനെറ്റിന് മുന്നിലെത്തിയത്. ഇതോടെ സെർവർ തകരാറാവുകയും ചെയ്തു.
അതേസമയം, രാം ഗോപാലിന്റെ പുതിയ ചിത്രം അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹ്യപ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ പരാതിയിൽ ആർജെവിക്കെതിരേ ഹൈദരാബാദ് പോലീസ് കേസെടുത്തു. അശ്ലീല രംഗങ്ങൾ അടങ്ങിയ ചിത്രം ഇലക്ട്രോണിക്സ് മീഡിയ വഴി പ്രചരിപ്പിക്കുന്നതിനാണ് കേസ്.
എന്നാൽ അശ്ലീലത പ്രചരിപ്പിക്കാനുദ്ദേശിച്ചല്ല ഈ ചിത്രം സംവിധാനം ചെയ്തതെന്നാണ് ആർജെവി പറയുന്നത്. സ്ത്രീശരീരത്തിന്റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിയ മൽക്കോവയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധിയുമായി അവതരിപ്പിക്കുക എന്നതാണ് താൻ ഈ സിനിമയിലൂടെ ചെയ്തിരിക്കുന്ന തെന്ന് ആർജെവി പറയുന്നു. സണ്ണി ലിയോണിനുശേഷം ഒരു ഇന്ത്യൻ ഫീച്ചർ സിനിമയിൽ വേഷമിടുന്ന രണ്ടാമത്തെ പോണ് താരമാണ് മിയ മൽക്കോവ.