മമ്മൂട്ടിയെ നായകനാക്കി ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോളിൽ താരത്തിന്റെ സഹോദരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിയ ജോർജ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിനു ശേഷം മിയയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷമായിരുന്നു മിയ അവതരിപ്പിച്ചത്.
പരോളിൽ മമ്മൂട്ടിയുടെ ഭാര്യാവേഷം അവതരിപ്പിക്കുന്നത് ഇനിയ ആണ്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് അജിത്ത് പൂജപ്പുരയാണ്. സിദ്ധിഖ്, ഇർഷാദ്, സിജോയ് വർഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. കേരളവും തമിഴ്നാടുമാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകൾ.