തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച മിയ ഒടുവിൽ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അനൂപ് മേനോനൊപ്പം അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ റിലീസായത്. ചിത്രത്തിൽ നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ തമിഴിലും തെലുങ്കിലുമായി ധാരാളം സിനിമകൾ ചെയ്തുവെന്നു മിയ പറയുന്നു. “”അതോടെ ഒരു കാര്യം വ്യക്തമായി. മലയാളത്തിൽ കിട്ടിയ സംതൃപ്തി മറ്റൊരു ഭാഷയിലും എനിക്ക് കിട്ടിയിട്ടില്ല. തെലുങ്കിൽ ആദ്യത്തെ ചിത്രം ചെയ്തപ്പോൾ തന്നെ കഥാപാത്രത്തിന് ഭാഷ എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. അതോടെ ഇനി തെലുങ്ക് സിനിമ ഇല്ല എന്ന് ഞാൻ തീരുമാനിച്ചു’’- മിയ പറയുന്നു
തമിഴ് ഇപ്പോൾ എഴുതാനും വായിക്കാനും പറയാനുമെല്ലാം അറിയാം. തമിഴ് വായിക്കുന്നത് വളരെ ആസ്വദിക്കുകയാണ് ഞാനിപ്പോൾ. മലയാളവുമായി തമിഴിന് നല്ല സാമ്യമുണ്ട്. തമിഴും തെലുങ്കും വളരെ പ്രഫഷണലാണ്. രണ്ട് ഭാഷകളിലും അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പക്ഷെ മലയാളത്തിനപ്പുറമല്ല എനിക്ക് മറ്റേതൊരു ഭാഷാചിത്രവും- മിയ കൂട്ടിച്ചേർത്തു.