കൊച്ചി: നടി മിയ ജോര്‍ജും ആഷ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന വിവാഹത്തിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഉൾപ്പെടെ 20 പേരില്‍ താഴെമാത്രം പേരാണു പങ്കെടുത്തത്. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പ്-രേണു ദന്പതികളുടെ മകനായ ആഷ്വിന് വ്യവസായിയാണ്.
പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജ്-മിനി ദന്പതികളുടെ മകളാണു മിയ. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ മിയ “ചേട്ടായീസ്’ സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചു.
ലളിതമായ വിവാഹ ചടങ്ങുകള്‍! നടി മിയ വിവാഹിതയായി; പങ്കെടുത്തത് അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഉള്‍പ്പെടെ 20 പേര്
![](https://www.rashtradeepika.com/library/uploads/2020/09/miya-wedding.jpg)