ജോലിയും കുടുംബവും ഒരേ സമയം മാനേജ് ചെയ്യാൻ കഴിയുന്നത് സ്ത്രീകളുടെ മിടുക്കാണ്. എനിക്ക് ഡെലിവറിക്കുശേഷവും ജോലി ചെയ്യാൻ സാധിക്കുന്നത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്.
എന്റെ കുഞ്ഞിനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏല്പിച്ചിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. എന്റെ വീട്ടിൽ മമ്മിയെ എലിപ്പിച്ചിട്ടും ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചും എനിക്ക് പോകാൻ കഴിയും.
മോൻ രണ്ടിടത്തും നിൽക്കും. അവൻ ഹാപ്പിയുമാണ്. അതുകൊണ്ടാണ് മനഃസമാധാനത്തോടെ എനിക്ക് ഷൂട്ടിന് പോകാൻ സാധിക്കുന്നത്.
എല്ലാവർക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടായിക്കൊള്ളണം എന്നില്ല. ദൈവം സഹായിച്ച് എനിക്ക് അങ്ങനെയൊരു പിന്തുണ കിട്ടുന്നത് കൊണ്ട് മുന്നോട്ട് പോകുന്നു. -മിയ ജോർജ്