മലയാളി സുന്ദരി മിയ ജോർജ് നായികയായി അഭിനയിച്ച തമിഴ്ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇൻട്രു നേട്രു നാളൈ എന്ന ചിത്രത്തിനാണ് രണ്ടാം ഭാഗം വരാൻ പോകുന്നത്. വിഷ്ണു വിശാലായിരുന്നു ചിത്രത്തിലെ നായകൻ. രവികുമാർ ആയിരുന്നു സംവിധായകൻ.
മിയ ഉൾപ്പെടെ ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾ രണ്ടാം ഭാഗത്തിലും അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. രവികുമാർ തന്നെ തിരക്കഥ ഒരുക്കുന്ന രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള കാർത്തികാണ്.
ആദ്യ ഭാഗത്തിൽ വില്ലൻ കഥാപാത്രം മരിക്കുന്നതിനാൽ വില്ലന് മാത്രമാണ് മാറ്റം ഉറപ്പുള്ളതെന്നും മിയയെ തന്നെയാണ് നായികാ വേഷത്തിന് പരിഗണിക്കുന്നതെന്നും നിർമാതാവ് സി.വി. കുമാർ പറയുന്നു.