ഡബ്ലിൻ: കിൽക്കെനിയിലെ ജോമി ജോസിന്റെ മകൾ നാലരവയസുകാരി മിയാമേരി ജോമി കേരളത്തിലുണ്ടായ അപകടത്തിൽ മരണമടഞ്ഞു.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ഏറ്റുമാനൂർ കോതനല്ലൂരുള്ള ഇവരുടെ താൽകാലിക വസതിയോട് ചേർന്നുള്ള കിണറ്റിൽ വീണാണ് മിയാമോൾ അപകടത്തിൽപ്പെട്ടത്.
വീട്ടുകാർ കാണാതെ പുറത്തിറങ്ങിയ കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു.
കോവിഡ് കാലത്തിന് മുന്പ് പിതാവ് ജോമിയ്ക്കൊപ്പം നാട്ടിലെത്തിയ മിയാമോളെ തിരികെ കൊണ്ട് വരാനായി ന്ധഅമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്.
എന്നാൽ മൂവാറ്റുപുഴയിൽ ക്വാറന്ൈറനിലായിരുന്ന ജിഷ, മിയാമോളെ കാണാൻ കോതനല്ലൂരിലെ വീട്ടിൽ എത്തും മുന്പാണ് അപകടം സംഭവിച്ചത്..
കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ ജോമി അയർലൻഡിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുന്പാണ്. ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു മിയാമോളും.
കോവിഡ് യാത്രാ നിയന്ത്രണങ്ങൾ തീർന്നശേഷം മോളെ അയർലൻഡിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാൽ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് പോയത്.
കിൽക്കെനിയിലെ എല്ലാ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കും മുന്പിൽ നിന്ന് മലയാളി സമൂഹത്തിന് നേതൃത്വം നൽകുന്ന ജോമി-ജിഷ ദന്പതികളുടെ പ്രിയപ്പെട്ട മകളുടെ മരണവാർത്ത കിൽക്കെനി മലയാളികളും ഞെട്ടലോടെയാണ് കേട്ടത്. വിവരറിഞ്ഞു നിരവധി പേർ ജോമിയുടെ വസതിയിലെത്തിയിരുന്നു.
അടിമാലി കന്പളിക്കണ്ടം നന്ദിക്കുന്നേൽ കുടുംബാംഗമാണ് ജോമി. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഡോണ് മിയാമോളുടെ ഏക സഹോദരനാണ്.
മിയാമോളുടെ മരണവാർത്ത അറിഞ്ഞ് ന്ധഅമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോർച്ചറിലെത്തി പൊന്നുമോളെ കണ്ടു.
അയർലൻഡിലുള്ള ജോമിയും ഡോണും മറ്റന്നാൾ കേരളത്തിലേക്ക് യാത്ര തിരിക്കും. സംസ്കാരം ് നടത്തുന്നത് എന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.
റിപ്പോർട്ട്: എമി സെബാസ്റ്റ്യൻ