ന്യൂഡല്‍ഹി : ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ഒരിക്കലും നല്ലത് പറയാത്ത മിയാന്‍ദാദ് ഒടുവില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്്ലിക്ക് പ്രശംസയുമായെത്തി. കോഹ്്ലിക്കു മാത്രമല്ല, അണ്ടര്‍ 19 ടീം പരിശീലകന് രാഹുല്ദ്രാവിഡിനുമുണ്ട് മിയാന്‍ദാദിന്റെ പ്രശംസ.
പ്രതിസന്ധികളില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ കൈപിടിച്ചു കരകയറ്റുന്ന കോഹ്ലിയുടെ മികവിനെ മിയാന്‍ദാദ് പുകഴ്ത്തി. കോഹ്ലി പ്രതിഭയാണെന്നും ഇപ്പോള്‍ ലോകത്തെ മികച്ച ബാറ്റ്സ്മാന് അദ്ദേഹമാണെന്നും ഒരു പാക് വെബ്സൈറ്റിനു നല്കിയ അഭിമുഖത്തില്‍ മിയാന്‍ദാദ് പറഞ്ഞു.
ഒരു വലിയ ബാറ്റ്സ്മാന്റെ ഏറ്റവും വലിയ ഗുണമാണിതെന്നും ബൗളര്‍മാരുടെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കി ബാറ്റിംഗില്‍ മാറ്റം വരുത്താന്‍ കോഹ്ലിക്കു തുടര്‍ച്ചയായി കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മികച്ച രീതിയിലാണ് ദ്രാവിഡ് ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിക്കുന്നതെന്ന് മിയാന്‍ദാദ് ചൂണ്ടിക്കാട്ടി.