വിരുമാണ്ടിയാണ് അന്നും ഇന്നും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. കമൽ സാറിനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതും വലിയ അനുഭവമാണ്.
ഒരിക്കൽ സീനിലൊരു സജഷൻ പറഞ്ഞപ്പോൾ കമൽസർ അത് പരിഗണിച്ച് സീൻ റീ ഷൂട്ട് ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ട്.
മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച കാർമേഘം എന്ന സിനിമ കണ്ട് രജനികാന്ത് നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്തൊരു അഭിനന്ദനമായിരുന്നു അത്. തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. മുമ്പ് അമേരിക്കയിലായിരുന്നു ഞാൻ താമസിച്ചിരുന്നത്.
അതിനാൽ തന്നെ അവസരങ്ങൾ കുറവായിരുന്നു. ഇപ്പോൾ ബംഗളൂരുവുലേക്ക് തിരികെ വന്നതോടെ അവസരങ്ങളും ലഭിക്കുന്നുണ്ട്.
മലയാളത്തിലും സിനിമകൾ ചെയ്യാൻ അവസരങ്ങൾ വരുന്നുണ്ട്. ഇപ്പോഴൊരു തമിഴ് വെബ്സീരിസാണ് ചെയ്യുന്നത്.