“ഭാഗ്യം കടാക്ഷിച്ചില്ല’..! അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ കേരള ലോട്ടറി വകുപ്പ് പണി തുടങ്ങി; മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ പിടികൂടി; ഇവർ 18 ലക്ഷം രൂപയുടെ ലോട്ടറി വിറ്റതായി കണ്ടെത്തി

പാലക്കാട്: അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ ലോട്ടറി വകുപ്പ് നടപടികൾ ആരംഭിച്ചു. പാലക്കാട്ട് മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ അധികൃതർ പിടികൂടി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത് അഞ്ച് കോടിയിലധികം ടിക്കറ്റുകളും അധികൃതർ പിടിച്ചെടുത്തു. ഇവർ 18 ലക്ഷം ടിക്കറ്റുകൾ വിറ്റതായും അന്വേഷണസംഘം കണ്ടെത്തി.

സംസ്ഥാന സർക്കാരിന്‍റെ അനുമതി വാങ്ങാതെയാണ് മിസോറാം ലോട്ടറി കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോട്ടറി വകുപ്പ് ശക്തമായ നടപടി അന്യസംസ്ഥാന ലോട്ടറികൾക്കെതിരേ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോട്ടറി വകുപ്പിന്‍റെ നടപടികൾ.

Related posts