സുഹൃത്തിന്റെ വീട്ടിൽ ചെല്ലുന്പോൾ ഒരു പാനീയം കുടിക്കാൻ നൽകുന്നു.
കുടിക്കാൻ തുടങ്ങുന്പോൾ സുഹൃത്ത് പറയുന്നു ഇത് ഉണ്ടാക്കിയത് ടോയിലെറ്റിലാണെന്ന് പിന്നത്തെ കാര്യം പറയണോ?
ഐസ്ക്രീമും മധുരപലഹാരങ്ങളും കൂൾ ഡ്രിങ്ക്സും ക്ലോസ്റ്റിൽ ചേർത്ത് തയ്യാറാക്കുന്ന ഡ്രിങ്ക്സിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരു യുവതിയാണ് തന്റെ കൂട്ടുകാർക്കായി പാനീയം തയ്യാറാക്കുന്നത് അതിനായി അവൾ ആദ്യം തന്റെ ടീഷർട്ട് വെള്ളത്തിലേക്ക് വിരിച്ച് പിന്നീട് ഐസ് ക്യൂബ്സ്, ഐസ്ക്രീം, മധുരപലഹാരങ്ങൾ എന്നിവയെല്ലാം ക്ലോസ്റ്റിലേക്കിടുന്നു.
പിന്നീട് സ്പ്രൈറ്റും ഫാന്റയും കുറച്ചു മധുരപലഹാരങ്ങളും കൂടി ഇട്ട് ഫ്ളഷ് ചെയ്യും. അതോടെഎല്ലാം മിക്സാകും.
പിന്നീട് എടുത്തു വെച്ചിരിക്കുന്ന ഗ്ലാസുകളിൽ നിറച്ച് പുറത്തു നിൽക്കുകയായിരുന്നു സുഹൃത്തുക്കൾക്ക് നൽകി.
വളരെ കളർഫുളായ പാനീയം കണ്ടതോടെ ചിയേഴ്സ്’ പറഞ്ഞ് ആവേശത്തോടെയാണ് സുഹൃത്തുക്കൾ വാങ്ങിക്കുന്നത്.
അതനിടയിലാണ് ഉണ്ടാക്കിയ സ്ഥലം വെളിപ്പെടുന്നത്. അതോടെ കേട്ടത് ശരിയാണോയെന്നറിയാൻ സുഹൃത്ത് വാഷ്റൂമിൽ പോയി നോക്കി.
ക്ലോസ്റ്റിൽ ബാക്കിയിരിക്കുന്ന പാനീയം കണ്ട് അറപ്പുളവായ സുഹൃത്ത് തന്റെ കൈയിലിക്കുന്ന ഗ്ലാസിലേതും കൂടി അതിലേക്ക് ഒഴിച്ചു. ബാക്കി സുഹൃത്തുക്കളുടേയും മുഖത്ത് അറപ്പുളവാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ സ്ത്രീ ഇത് തയ്യാറാക്കുന്നതിന് മുന്പ് താൻ ടോയ് ലെറ്റ് വൃത്തിയാക്കിയിരുന്നുവെന്നാണ് യുവതി പറയുന്നത്.
ഫെയ്സ്ബുക്ക് പ്രാങ്ക് നെറ്റ്വർക്കിന്റെ ഭാഗമായ ടെയ്ലർ വാട്സണ് എന്ന സംഗീതജ്ഞനാണ് ഈ വീഡിയോ തയ്യാറാക്കിയത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 6.5 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.