തലയാഴം: ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി.
വൈക്കം തലയാഴം പുന്നപ്പൊഴി രാജീവ് ഗാന്ധി കോളനിയുടെ കിഴക്കുഭാഗത്ത് ആൾതാമസമില്ലാത്ത പണിതീരാത്ത വീട്ടിലെ മുറിയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ 15 സെന്റിമീറ്റർ നീളമുള്ള 19 കഞ്ചാവ് ചെടികളാണ് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.മജുവിന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.
എക്സൈസ് അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘങ്ങളുടെ ശല്യം വർധിച്ചുവരികയാണ്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. കെ. അനിൽകുമാർ, കെ. വി. ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ പി.രതീഷ്കുമാർ, എസ്.ശ്യാംകുമാർ, എസ്, സനൽ, എൻ. എസ്. അജയകുമാർ, എക്സൈസ് ഡ്രൈവർ ടി.വി.സാജു എന്നിവർ പങ്കെടുത്തു.