കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എം.കെഅർജുനൻ (84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.
ഇരുനൂറിലധികം സിനിമകളിലായി എഴുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ അദ്ദേഹം1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ഗാനത്തിന് 2017ൽ അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെയായിരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. കോവിഡ്- 19 ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായ സംസ്ഥാന ബഹുമതികളോടെയാകും സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി ശ്മശാനത്തിലാണ് സംസ്കാരം. കൊച്ചി പള്ളുരുത്തിയിലെ വസതിയിലായിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.