ക​രു​വ​ന്നൂ​ർ കേ​സിൽ തൃ​ശൂ​ർ ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ ഇഡി ചോ​ദ്യംചെ​യ്യും;  എം.​കെ. ക​ണ്ണ​ന്‍ വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണം

കൊ​ച്ചി,തൃശൂർ: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണക്കേസി​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ബി​നു അ​ട​ക്ക​മു​ള്ള​വ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് ചോ​ദ്യം ചെ​യ്‌​തേ​ക്കും.

ബാ​ങ്കി​ലെ സം​ശ​ക​ര​മാ​യ പ​ണ​മി​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ ഇ​ഡി​ക്ക് ല​ഭി​ച്ചി​രു​ന്നു. കേ​സി​ലെ മു​ഖ്യ പ്ര​തി സ​തീ​ഷ് കു​മാ​ര്‍ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചും ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ബി​നു അ​ട​ക്ക​മു​ള്ള​വ​രി​ല്‍നി​ന്ന് തേ​ടു​ന്ന​ത്.

ജി​ല്ല​യി​ൽ ഇ​ഡി ബാ​ങ്കു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ തൃ​ശൂ​ർ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 17 മ​ണി​ക്കൂ​റോ​ളം നീ​ണ്ട അ​ന്ന​ത്തെ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഫ​യ​ലു​ക​ൾ ഇ​ഡി പ​രി​ശോ​ധി​ക്കു​ക​യും കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തി​രു​ന്നു.

തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യ എം.​കെ.​ക​ണ്ണ​നെ ഇ​ഡി ഇ​ന്ന​ലെ ഏ​ഴു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. തൃ​ശൂ​ര്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ലാ​ണ് ക​രു​വ​ന്നൂ​ര്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ലാ​യ പി.​സ​തീ​ഷ് കു​മാ​ര്‍ മി​ക്ക ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന​തി​നാ​ലാ​ണ് ക​ണ്ണ​നെ ചോ​ദ്യം ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ദ്ദേഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എം.​കെ. ക​ണ്ണ​നെ കൂ​ടാ​തെ പി.​സ​തീ​ഷ്‌​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത്തി​നെ​യും ഇ​ന്ന​ലെ ഇ​ഡി ചോ​ദ്യം ചെ​യ്തു.

കേ​സി​ൽ നി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ ര​ണ്ട് സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​ണ് ഇ​ഡി അ​ന്വേ​ഷ​ണ​നി​ഴ​ലി​ലുള്ള​ത്. കേ​സി​ൽ എ.​സി. മൊ​യ്തീ​നി​നെ വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​നി​രി​ക്കെ​യാ​ണ് എം.​കെ.​ ക​ണ്ണ​നെ​യും വി​ളി​പ്പി​ച്ച​ത്.

ക​ണ്ണ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​നി​യു​ള്ള ന​ട​പ​ടി​ക​ൾ എ.​സി. മൊ​യ്തീ​നെ സം​ബ​ന്ധി​ച്ചും നി​ർ​ണാ​യ​ക​മാ​ണ്. മൊ​യ്തീ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന് തീ​രു​മാ​ന​മാ​യേ​ക്കും.

Related posts

Leave a Comment