വയനാട്: കോഴ ആരോപണത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ രംഗത്ത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടുമാത്രമാണ് ഇതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരോപണം കെട്ടിച്ചമച്ചതാണെന്നും വാർത്ത പുറത്തുവിട്ട ചാനലിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കള്ളക്കഥയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.