കോഴിക്കോട്: തനിക്കെതിരായ കോഴ ആരോപണത്തിൽ ബാക്കിയെല്ലാം ജനകീയ കോടതി തീരുമാനിക്കുമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ. നിയമപരമായ അന്വേഷണം നടക്കണം. തന്റെ സംഭാഷണം എഡിറ്റ് ചെയ്തതാണെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ രാഘവന്റെ മൊഴി അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയിരുന്നു. എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
രാഘവൻ നൽകിയ പരാതിയിലും സിപിഎം നൽകിയ പരാതിയിലുമാണ് അന്വേഷണം. ടിവി 9 ചാനൽ മേധാവിയുടേയും റിപ്പോർട്ടറുടേയും മൊഴി രേഖപ്പെടുത്തും. ടിവി 9 ചാനൽ ആണ് വിവാദ ടേപ്പ് പുറത്തുവിട്ടത്.