സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ചു ! വിവാഹം കഴിഞ്ഞയുടന്‍ ലക്ഷങ്ങളുമായി വരന്‍ മുങ്ങി; തട്ടിപ്പുവീരനെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പയറ്റിയത് വേറിട്ട തന്ത്രം…

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം തട്ടിപ്പിനിരയാക്കിയ തിരുവല്ല സ്വദേശി മാളയില്‍ അറസ്റ്റില്‍. കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വാണ് അറസ്റ്റിലായത്.

വെണ്ണൂര്‍ സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്നു രണ്ടരലക്ഷം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു.

പ്രളയക്കെടുതിയില്‍ ലഭിച്ച തുകയാണ് ഇയാള്‍ കൈക്കലാക്കിയതെന്നു പോലീസ് പറഞ്ഞു. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വിവാഹദിനത്തില്‍ തന്നെ ഇയാള്‍ മുങ്ങുകയായിരുന്നു. ആദ്യഭാര്യയില്‍നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു.

ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു പണം െകെക്കലാക്കിയത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment