നിലന്പൂർ: ലോക്ക്ഡൗണ്‍ ആദ്യദിനത്തിൽ വീട്ടിലെത്തിയ കരിങ്കുരങ്ങ് നാട്ടുകാർക്ക് കൗതുകമായി.
വഴിക്കടവ് ആനമറിയിലെ വെണ്ണേക്കോടൻ ഇസ്മായിലിന്റെ വീട്ടിലേക്കാണ് കരിങ്കുരങ്ങ് കയറി വന്നത്.
നല്ല ആരോഗ്യവാനായിരുന്നു. വീടിന്റെ വരാന്തയിൽ ഇരിപ്പുറപ്പിച്ച കുരങ്ങൻ ഏറെ നേരം കഴിഞ്ഞിട്ടും പോകാൻ കൂട്ടാക്കിയില്ല.
ആളുകളോട് അടുപ്പം കാണിച്ചു. നൽകിയ വെള്ളവും ഭക്ഷണവും അകത്താക്കി.
പിന്നെ കൂത്തം മറിച്ചിലും കരണം മറിച്ചിലും. കാഴ്ചക്കാരായെത്തിയ കുട്ടികൾക്കൊപ്പം കളിക്കാനും തുടങ്ങി.
പോകാനുള്ള കൂട്ടമില്ലെന്നു കണ്ടതോടെ വനംവകുപ്പിനെ വിവരം അറിയിച്ചു.