തമിഴ്‌നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലാണ് കേരളത്തിന്‍റെ പിന്തുണ; എം. ​കെ സ്റ്റാ​ലി​ൻ

ചെ​ന്നൈ: മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​ൽ ത​മി​ഴ്നാ​ട് സം​സ്ഥാ​നം വ​ല​യു​ക​യാ​ണ്. തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ലും വെ​ള്ള​പൊ​ക്ക​ത്തി​ലും ദു​രി​ത​ത്തി​ലാ​യ തമിഴ്‌നാടിന് സ​ഹാ​യ​വു​മാ​യി എ​ത്തി​യ കേ​ര​ള​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് തമിഴ്‌നാട് മു​ഖ്യ​മ​ന്ത്രി എം. ​കെ സ്റ്റാ​ലി​ൻ.

മ​ഴ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന തമിഴ്‌നാടിന് കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ​യെ ത​മി​ഴ്നാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട ക​രു​ത​ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

‘അ​തി​രൂ​ക്ഷ​മാ​യ പ്ര​കൃ​തി ക്ഷോ​ഭ​ത്തെ നേ​രി​ടു​ക​യാ​ണ് ചെ​ന്നൈ ന​ഗ​രം. ജീ​വാ​പാ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഈ ​കെ​ടു​തി​യി​ല്‍ ത​മി​ഴ് സ​ഹോ​ദ​ര​ങ്ങ​ളെ ന​മ്മ​ള്‍ ചേ​ര്‍​ത്തു നി​ര്‍​ത്തേ​ണ്ട​തു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​തി​ന​കം 5000-ല്‍ ​അ​ധി​കം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു ക​ഴി​ഞ്ഞു. ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ എ​ല്ലാ​വ​രും മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു.

ഈ ​ദു​ര​ന്ത​ത്തെ മ​റി​ക​ട​ന്നു മു​ന്നോ​ട്ടു പോ​കാ​ന്‍ ത​മി​ഴ്‌​നാ​ടി​നൊ​പ്പം നി​ല്‍​ക്കാം. കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment