തിരുവനന്തപുരം: എം.വിന്‍സെന്റ് എംഎൽഎയുടെ അറസ്റ്റിനുപിന്നില്‍ ഗൂഢാലോചനയെന്ന് ഭാര്യ ശുഭ. ഒരു എംഎല്‍എയ്ക്കും സിപിഎം പ്രാദേശികനേതാക്കള്‍ക്കും ഇതിൽ പങ്കുണ്ടെന്നും ഗൂഢാലോചനയെക്കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചു. പരാതിക്കാരി വിന്സെന്റിനെയും തന്നെയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടുട്ടുണ്ടെന്നും അവർ പറഞ്ഞു.
കുടുംബപ്രശ്നം കാരണം ആത്മഹത്യയുടെ വക്കിലാണെന്നും സഹായിക്കണമെന്നും പറഞ്ഞായിരുന്നു ആദ്യമൊക്കെ വിളിച്ചതെന്നും ശുഭ വ്യക്തമാക്കി. ഭർത്താവിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.