കോതമംഗലം: താലൂക്കിലെ പതിമൂന്നു വില്ലേജുകളിലും റീസര്‍വെ നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ. താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പത്തുവര്‍ഷം മുമ്പ് കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രമാണ് റീസര്‍വെ നടത്തിയിട്ടുള്ളത്. ഇതുമൂലം ആയിരകണക്കിനാളുകള്‍ ദുരിതം അനുഭവിക്കുകയാണ്.
കൈവശരേഖ തയാറാക്കല്‍ ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധി വര്‍ഷങ്ങളായി ഇവിടത്തുകാര്‍ നേരിടുകയാണ്.കരഭൂമിയായ മലമ്പ്രദേശങ്ങള്‍ അടക്കം സര്‍ക്കാര്‍ രേഖയില്‍ നിലമായാണ് കിടക്കുന്നത്. അഞ്ചു സെന്റും പത്തുസെന്റും സ്ഥലം മാത്രമുള്ളവര്‍ തണ്ണീര്‍ത്തടത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ കെട്ടിട നിര്‍മാണത്തിനു അനുമതി ലഭിക്കാത്ത സാഹചര്യവുമുണ്ട്. താലൂക്കില്‍ റോഡ് പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവ സിപ്പിക്കുന്നതിനു നടപടിയെടുക്കും. ഇവര്‍ക്ക് പട്ടയം നല്‍കാനുള്ള തടസം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. റോഡുകളു ടെ നിലവാര തകര്‍ച്ച മാറ്റി ടാറിംഗ് നടത്താന്‍ പൊതുമരാമത്ത് അധികാരികളുടെ ശ്രദ്ധയില്‍പ്പെ ടുത്തും.
തങ്കളം-കോഴിപ്പിള്ളി റിംഗ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക ബജറ്റില്‍ വകയിരുത്താന്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും എംഎല്‍എ യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ എം.എം.അബ്ദുള്‍കരീം,കെ.ടി.ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം,നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു,വൈസ് ചെയര്‍മാന്‍ എ.ജി.ജോര്‍ജ്,തഹസില്‍ദാര്‍ പി.എസ്.ചാള്‍സ്,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍,അംഗങ്ങള്‍,വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പ്രസംഗിച്ചു.യോഗത്തില്‍ പങ്കെടുക്കാത്ത വകുപ്പു തല ഉദ്യോഗസ്ഥരോടു വിശദീകരണം തേടുമെന്നും യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ അടുത്ത താലൂക്ക് സമിതി യോഗത്തിനു മുമ്പ് കൃത്യമായി നടപ്പാക്കിയിട്ടു ണെ്ടായെന്ന് വിലയിരുത്തുമെന്നും എംഎല്‍എ പറഞ്ഞു.