സേലം : സേലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനും പരിഹരിക്കുന്നതിനുമായി സഞ്ചരിക്കുന്ന എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചു.
സേലം വെസ്റ്റ് മണ്ഡലം പിഎംകെ പാർട്ടി എംഎൽഎ ആർ. അരുളിന്റെ ശ്രമഫലമായാണ് സഞ്ചരിക്കുന്ന എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
നിങ്ങളുടെ ആവശ്യങ്ങൾ അറിയാൻ, “നിങ്ങളെ തേടി’ എന്ന തലക്കെട്ടോടെയുള്ള പുതിയ ഓഫീസിനു ജനങ്ങൾക്കിടയിൽ വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ എന്നിങ്ങനെ എംഎൽഎ ഓഫീസിന് ആവശ്യങ്ങളുമുള്ള എല്ലാ സജ്ജീകരണങ്ങളുമുള്ള ഓഫീസ് വാനിനു പുറത്ത് എംഎൽഎയുടെ ഫോണ്, വാട്സ്ആപ്പ് നന്പറുകൾ, ഇമെയിൽ ഐഡി, എന്നിവയും എഴുതിയിട്ടുണ്ട്. ഓഫീസിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കാൻ ആവശ്യമായ നടപടിയും ഉടനടി എടുക്കുന്നുണ്ട്.