പയ്യന്നൂര്‍: പയ്യന്നൂര്‍ എംഎല്‍എ സി.കൃഷ്ണനും കുടുംബവും ക്വാറന്റൈനിൽ.എംഎല്‍യുടെ മകന് ജോലി ചെയ്തിരുന്ന പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എയും കൂടുംബവും ക്വാറന്റൈനിൽ പോകേണ്ടി വന്നത്.
15 മുതല്‍ പയ്യന്നൂരിലെ സംസം മെഡിക്കല്‍ ഷോപ്പിലെത്തിയവര് ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. അതേസമയം കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. വിവാഹ ചടങ്ങുകളിലും മറ്റും ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കും.
നഗരസഭ പരിധിയില്‍ ഇതുവരെയായി 18 പേര്‍ക്ക് രോഗം ബാധിച്ചതായും ഇതില്‍ 14 പേര് രോഗമുക്തരായതായും യോഗത്തില്‍ അധ്യക്ഷനായ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അറിയിച്ചു. 435 പേര് നിരീക്ഷണത്തിലാണ്.