എം​എ​ല്‍​എ​മാ​ര്‍​ക്ക്  താമസിക്കാൻ  ഇടം വേണം; പരസ്യം നൽകിനി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ്, 19 എംഎൽഎമാർക്ക് താമസിക്കാനുള്ള സ്ഥലത്തിന് ഉണ്ടായിരിക്കേണ്ട സൗകര്യം ഇങ്ങനെ…


തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ പ​മ്പാ ബ്ലോ​ക്ക് പൊ​ളി​ച്ച​തോ​ടെ താ​മ​സി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ 19 എം​എ​ല്‍​എ​മാ​ര്‍. എം​എ​ല്‍​എ​മാ​ര്‍​ക്ക് പ​ക​രം താ​മ​സ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ര​സ്യം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.


പ​ന്പ ബ്ലോ​ക്ക് പൊ​ളി​ച്ച​തി​നു​ശേ​ഷം ക​ര​മ​ന – മേ​ല​റ​ന്നൂ​ര്‍ റോ​ഡി​ലു​ള്ള സ്വ​കാ​ര്യ ഫ്ലാ​റ്റി​ലാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്ക് പ​ക​രം താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ത്. എം​എ​ല്‍​എ​മാ​ര്‍ ഇ​വി​ടെ താ​മ​സം ആ​രം​ഭി​ച്ച്‌ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി.

ഇ​തേ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ ഇ​ടി​ച്ച​തോ​ടെ എം​എ​എ​ല്‍​മാ​ര്‍​ക്ക് ഇ​വി​ടെ നി​ന്നും മാ​റേ​ണ്ടി വ​ന്നു. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലെ നി​ള ബ്ലോ​ക്കി​ന് മു​ക​ളി​ല്‍ ഷെ​ഡ് ഒ​രു​ക്കി താ​ത്കാ​ലി​ക താ​മ​സ സൗ​ക​ര്യം നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഒ​രു​ക്കി.

എ​ന്നാ​ൽ ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് എം ​എ​ല്‍ എ​മാ​ര്‍​ക്ക് ഫ്ലാ​റ്റ് തേ​ടി​യു​ള്ള പ​ര​സ്യം ന​ൽ​കി​യ​ത്. 
​നി​യ​മ​സ​ഭ​യി​ല്‍ നി​ന്നും എ​ട്ടു​കി​ലോ മീ​റ്റ​റി​നു​ള്ളി​ല്‍, ന​ഗ​ര​ത്തി​ല്‍ ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ടം വേ​ണം. കു​റ​ഞ്ഞ വാ​ട​ക​യെ​ങ്കി​ല്‍ ഉ​ത്ത​മം. സൗ​ക​ര്യ​ങ്ങ​ളു​ള്ള​താ​യി​രി​ക്ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് പ​ര​സ്യം.

ബ​ല​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് പൊ​ളി​ച്ചു മാ​റ്റി​യ പ​ന്പ ബ്ലോ​ക്കി​ന് പ​ക​രം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന 11 നി​ല പ​ക​രം കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ട​ര വ​ര്‍​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രും.

Related posts

Leave a Comment